കൊച്ചി :എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലില്‍ ഭീമമായ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
42 ലക്ഷത്തോളം രൂപയാണ് ജില്ലാ ഭരണകൂടം അടയ്ക്കാനു ണ്ടായിരുന്നത്. കുടിശിക ഉടന്‍ അടയ്ക്കാമെന്ന് കലക്ടര്‍ കെ.എസ്.ഇ.ബി ചെയര്മാന് ഉറപ്പുനല്‍കി. ഫ്യൂസൂരിയതിനെ തുടര്‍ന്ന് കലക്ട്രേറ്റിലെ മുപ്പതോളം ഓഫിസുകളിലാണ് ഇന്നലെ വൈദ്യുതി നിലച്ചത്. കലക്ട്രേറ്റിന്റെ പ്രവര്‍ത്തനവും അവതാളത്തിലായിരുന്നു.


