തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ വീട് നിര്‍മാണ സ്ഥലത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും, അസ്ഥികള്‍ അതിന് പുറത്തും ആയിരുന്നു. കാഞ്ഞിരമറ്റം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വീടുപണി നടക്കുന്നത്.
കെട്ടിടം വാര്‍ക്കുന്നതിനുള്ള സാധനങ്ങള്‍ ഇറക്കി വെയ്ക്കുന്നതിന് സ്ഥലം വൃത്തിയാക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കിട്ടിയത്. കെട്ടിട ഉടമ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദഗ്ധപരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

