വാഴക്കുളം: യുണീക്കിലി മി ദേശീയ പുരസ്ക്കാരo കെ.എന്‍.റിദ മോള്‍ക്ക്. രാജ്യത്തെ വിശിഷ്ട കഴിവുകളുള്ള കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സെന്റര്‍ ഫോര്‍ എന്റിച്ച്മെന്റ് ആന്‍ഡ് എം.പവര്‍ മെന്റ് (സെഫിയുടെ) നേതൃത്വത്തില്‍ നല്‍കിവരുന്ന മികച്ച ഉജ്ജ്വല പ്രതിഭക്കുള്ള പുരസ്ക്കാരo ആണ് യുണീക്കിലി മി.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലെ ബിരുദ സംഗീത വിദ്യാര്‍ത്ഥിനി ആണ് കെ. എന്‍. റിദ മോള്.എറണാകുളം ഫൈന്‍ ആര്‍ട്ട്സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യുണീക്കിലി മി ദേശീയപുരസ്ക്കാരം റിദമോള്‍ക്ക് സമ്മാനിച്ചു.
തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ചുകൊണ്ട് കുഞ്ഞുകാലം മുതല്‍ സംഗീതം ഉപാസനയായി കൊണ്ട് നടക്കുന്ന കെ എന്‍ റിദമോള്‍ ഇതിനകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട.് എറണാകുളം ജില്ലയിലെ വാഴക്കുളം മുടിക്കല്‍ കുമ്പശ്ശേരി കെ.എം. നാസറിന്റെയും ലൈലാബീവിയുടെയും മകളാണ് കെ.എന്‍. റിദമോള്‍
മാതാവിന്റെ കൈത്താങ്ങില്‍ പ്രാഥമികതലം മുതല്‍ വിദ്യാഭ്യാസം നേടുകയും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ജനറല്‍ കോട്ടയില്‍ പ്രവേശനം നേടുകയും ചെയ്ത വേറിട്ട വ്യക്തിത്വമാണ് കെ.എന്‍.റിദമോള്‍.
പ്രമുഖ സംഗീതജ്ഞരായ യേശുദാസ്, കെ.എസ്.ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശ്രീകുമാരന്‍ തമ്പി, അര്ജുനന് മാഷ്, മഞ്ജരി, എം.ജയചന്ദ്രന്, ആര്.കെ.ദാമോദരന്‍, കലാമണ്ഡലം സുമതി ടീച്ചര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, പത്മശ്രീ ജയറാം, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, പ്രൊഫ.എം.കെ. സാനു, കാര്‍ഗില്‍ യുദ്ധവീര്‍ കേണല്‍ എച്ച് പദ്മനാഭന്, ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് തുടങ്ങിയ വിവിധ മേഘലകളിലുള്ള നിരവധി പ്രമുഖരുടെ അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുള്ള അപൂര്‍വ്വ സംഗീത പ്രതിഭയാണ് റിദ മോള് കെ.എന്‍.
സ്കൂള്‍ ഫോര്‍ ബ്ലൈന്റ് ആലുവ, ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തില്‍ സംഗീതത്തില്‍ ബിരുദപഠനം നടത്തുന്നത്.
സെഫി ദേശീയ പ്രസിഡന്റ് ഡോക്ടര്‍ മേരി അനിത അധ്യക്ഷത വഹിച്ചു
ലേക്ഷോര് ഹോസ്പിറ്റല്‍ മാനേജര്‍ ഡയറക്ടര്‍ കെ.എസ്. അബ്ദുല്ല,
മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, പ്രമുഖ ന്യൂറോ സര്ജന് ഡോക്ടര്‍ അരുണ്‍ ഉമ്മന്‍, പെന്വര് പ്രൊഡക്റ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് തോമസ്. പ്രമുഖ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സുശീല കുര്യാച്ചന്, രാജ്യാന്തര സ്പെഷ്യല്‍ ഒളിമ്പിക്സ് പ്രതിഭ പ്രജിത ചന്ദ്രന്, വിദ്യാര്‍ത്ഥി പ്രതിനിധി അനീഷ് എം. എന്നിവര്‍ ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ചു.


