മൂവാറ്റുപുഴ : ഹസാഡ്സോണ് (മണ്ണിടിച്ചില്‍ സാധ്യതയഉള്ള സ്ഥലങ്ങളുടെ) പട്ടികയില്‍പെടുത്തിയ കോര്‍മല ജലസംഭരണി പ്രദേശത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികളടക്കമുള്ള കാര്യങ്ങളില്‍ ഓരുമാസത്തിനകം തീരുമാനമെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നതതല സംഘം . കോര്‍മല സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വിദഗ്ദ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അടക്കമുള്ളവര്‍ക്ക് മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോളുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധനക്കെത്തിയത്. വാട്ടര്‍ ടാങ്കിന്റെ ബലപരിശോധനയും റോഡിന്റെ സുരക്ഷയും ഡിപ്പാര്ട്ടിമെന്റുകള് അടിയന്തിരമായി പരിശോധിക്കും.
വാട്ടര്‍ ടാങ്കിന്റെ സംഭരണശേഷി പകുതിയായി കുറച്ചതുകൊണ്ട് നഗരത്തിലെ ജലവിതരണത്തെ എത്രത്തോളം ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് നല്കാന് എംഎല്‍എ ആവശ്യപ്പെട്ടു. ടാങ്കിനെ പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ മുന്‍കരുതല്‍ വേണമെന്ന് പഠനം നടത്തണം, ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാനും അപകടങ്ങള്‍ ഒഴിവാക്കാനും എന്തൊക്കെ മുന്‍കരുതല്‍ വേണമെന്ന നിര്‍ദ്ദേശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇതനുസരിച്ച് പരിഹാരം കാണേണ്ടുന്ന ഡിപ്പാര്‍ട്ടുമെന്റകള്‍ സംബന്ധിച്ച് കൃത്യത വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാന്‍ കഴിയില്ലന്ന സാങ്കേതിക തടസം ഉദ്ധ്യോഗസ്ഥര്‍ ചൂബണ്ടിക്കാട്ടി. ഇതില്‍ സംസ്ഥാന ഡിസാസ്റ്റര്‍മെന്റ് ഉദ്ധ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി മറ്റു പരിഹാരങ്ങള്‍ ആരായും. പ്രക്യതിയാലുണ്ടായിരുന്ന സ്വാഭാവിക ചരിവ് മണ്ണടുത്തത് കൊണ്ട് നഷ്ടപെട്ടതാണ് ഇവിടത്തെ പ്രധാന പ്രശ്നം. കൃഷികള്‍, മറ്റ് പ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മാത്യു കുഴല്നാടന് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാര്‍ പി പി എല്‍ദോസ് , കൗണ്‍സിലര്‍ ആശ അനില്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഡപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്, ഡിസാസ്റ്റ്മെന്റ് ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന് , വാട്ടര്‍ അതോറിറ്റി സുപ്രണ്ടിഗ് എഞ്ചിനിയര്‍ പ്രദീപ് വി കെ ,എക്സി എഞ്ചിനിയര്‍ രതിഷ് കുമാര്‍ എസ് , എ എക്സി ഔസേഫ് എം ഇ , എ. ഇ ജയശ്രീ . കെ.കെ എന്നിവരാണ് പരിശോധനക്കെത്തിയത്.