മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണി അതിജീവിക്കുന്നതിന് കളക്ടര്‍ കഴിഞ്ഞ ഏപ്രില്‍-30 ന് പുറപ്പെടുവിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പാലിക്കാതിരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നതിന് പുഴയുടെയും തോടിന്റെയും സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തുന്ന തുരുത്തുകളും മരങ്ങളും ചെളിയും മണലും അടിയന്തരമായി മാറ്റേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ച് കളക്ടര്‍ നല്‍കിയിട്ടുള്ള ഉത്തരവ് പാലിക്കാത്തത് മൂലം 20 ദിവസം നഷ്ടപ്പെട്ടു പോയിരിക്കുന്നു. മലങ്കര ഡാം അനിയന്ത്രിതമായി തുറന്നുവിടുന്നത് മൂലം 2018-ലും 2019-ലും മൂവാറ്റുപുഴ പട്ടണപ്രദേശത്ത് മുഴുവന്‍ വെള്ളം കയറിയത് ഇത്തവണയും ആവര്‍ത്തിക്കാതിരിക്കാന്‍ ഡാം ജലനിരപ്പ് 39.5 അടിയായി ക്രമീകരിക്കാനുള്ള തീരുമാനം ആശ്വാസകരമാണ്. എന്നിരുന്നാലും തീവ്ര മഴ ഉണ്ടാകുമ്പോള്‍ ചെറിയ കൈത്തോടുകള്‍ മുതല്‍ പുഴകളും നദികളും നിറഞ്ഞൊഴുകുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് മൂവാറ്റുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നിര്‍ദ്ദേശാനുസരണം മൂവാറ്റുപുഴ ആര്.ഡി.ഒ. വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ പൊതു തീരുമാനമായി.
കളക്ടര്‍ നല്കിയ ഉത്തരവ് വീണ്ടും കൃത്യത വരുത്തി നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകളെയും പൊതുപ്രവര്‍ത്തകരെയും സഹകരിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നദികളും പുഴകളും തോടുകളും ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു. മുന്‍ മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ, എല്‍ദോ എബ്രഹാം എം.എല്‍.എ. ആന്റണി ജോണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഷീദ സലിം, മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.