മൂവാറ്റുപുഴ: ആസ്സാം റൈഫിള്‍സ് എക്സ് സര്വ്വീസ്മന് വെല്‍ഫെയര്‍ അസോസിയേഷന്റെ എറണാകുളം, ഇടുക്കി ജില്ലകളുടെ സംയുക്ത വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും മൂവാറ്റുപുഴയില്‍ നടന്നു. എല്‍ദോ എബ്രാഹം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എക്സ് സുബേദാര്‍ വി.റ്റി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. 2018-19 ലേക്കുള്ളഭരണ നിര്‍വ്വഹണ സമിതിയില്‍ എക്സ് ഹവില്‍ദാര്‍ എ വിശ്വനാഥന് നായര്‍ പ്രസിഡന്റും, എക്സ് എന്‍.ബി. സുബേദാര്‍ രാജേന്ദ്രബാബു വൈസ് പ്രസിഡന്റും എക്സ്. ഹവില്‍ദാര്‍ ടോമി പോള്‍ സെക്രട്ടറിയായും എക്സ്. ഹവില്‍ദാര്‍ വിജയന് വി.ജി. ജോയിന്റ് സെക്രട്ടറിയായും എക്സ്. ആര്.എഫ്.എന്‍. ശ്രീനിവാസ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട് എക്സ്. സുബേദാര്‍ മേജര്‍ സി.എസ്. നായര്‍, എക്സ്. സുബേദാര്‍ വര്‍ഗീസ്, എക്സ്. ആര്.എഫ്.എന്‍. ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.യോഗത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.