എറണാകുളം ജില്ല സ്പോര്‍ട്സ് കൗണ്‍സലിന്റെ അംഗീകാരത്തോടെ ട്രാവന്‍കൂര്‍ സ്പോര്‍ട്സ് സെന്റര്‍ (വാഴക്കുളം) വിവിധ കേന്ദ്രങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പരിശീലന കാലയളവ്.
നീന്തല്‍, റൈഫിള്‍ ഷൂട്ടിംഗ്, ഷട്ടില്‍ ബാഡ്മിന്റണ്‍, റോളര്‍ സ്കേറ്റിംഗ് എന്നീ ഇനങ്ങള്‍ മൂവാറ്റുപുഴ ക്ലബ്ബ് സ്വിമ്മിംഗ് പൂളിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, അത്ലറ്റിക്സ്, ക്രിക്കറ്റ്, വോളിബോള്‍, ബാസ്കറ്റ് ബോള്‍, എന്നിവ കാര്‍മ്മല്‍ സ്കൂള്‍ ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കരാട്ടെ, അമ്പെയ്ത്ത്, റോളര്‍ സ്കേറ്റിംഗ് എന്നിവ ചവറ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.
ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മാര്‍ച്ച് 20 മുതല്‍ വാഴക്കുളം കാര്‍മ്മല്‍ സ്കൂളിന് സമീപമുള്ള ട്രാവന്‍കൂര്‍ സ്പോര്‍ട്സ് സെന്റര്‍ ഓഫീസിലോ, മൂവാറ്റുപുഴ ക്ലബ്ബിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9388607947, 9388800131