കൊച്ചി: കുടിവെള്ള പദ്ധതിയില്‍നിന്ന് കിന്‍ഫ്ര പാര്‍ക്കിലേക്ക് അനധികൃതമായി ജലം ഊറ്റുന്നുവെന്ന് ആരോപിച്ച് ആലുവയില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം.
കിന്‍ഫ്രയിലെ രണ്ട് താത്ക്കാലിക ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു.
പദ്ധതി തുടങ്ങുന്ന സ്ഥലത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം തുടരുകയാണ്. ബെന്നി ബഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരടക്കം സ്ഥലത്തുണ്ട്.
പെരിയാറിലെ കുടിവെള്ള പദ്ധതിയില്‍നിന്ന് സര്‍ക്കാരിന്റെ പുതിയ പദ്ധതിപ്രകാരം 45 ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കുന്നെന്നാണ് പരാതി. കൊച്ചി നഗരത്തിലെയും സമീപത്തെ മറ്റ് നഗരസഭയിലെയും ആളുകളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിയാണിതെന്നാണ് ആരോപണം.
വ്യവസായ ആവശ്യത്തിന് ജലസേചന വകുപ്പിന്റെ വെള്ളം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്.


