കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ മനോജ് മൂത്തേടനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. തുടർന്ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജില്ലാ പഞ്ചായത്തിന്റെ കൂവപ്പടി ഡിവിഷന് മെമ്പറാണ് മനോജ്. കോണ്‍ഗ്രസിലെ മുന്‍ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന ഉല്ലാസ് തോമസ് രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

