ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കം കുറിച്ചു. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന കലാകായിക മത്സരങ്ങളാണ് വിവിധ വേദികളിലായി സംഘടിപ്പിച്ചിട്ടുള്ളത്. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ സഡക്ക് റോഡില്‍ വടംവലി മത്സരം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ഹാരിസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് മുന്‍പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൂര്ജഹാന് സക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ സിപി നൗഷാദ്, റനീഷ അജാസ്, കീഴ്മാട് പഞ്ചായത്ത് മെമ്പര്‍ അഭിലാഷ് അശോകന്, യൂത്ത് കോഡിനേറ്റര്‍ ജലാല്‍, ബ്ലോക്ക് ജ്ഇഒ റംല സിഎം . വിഇഒമാരായ മുഹമ്മദ് സിദ്ധീക്ക്, വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു