എറണാകുളം ജില്ലയിലെ കണ്ടെയ്മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ക്ക് ബോധ വത്കരണ വുമായി ആരോഗ്യ വകുപ്പ്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ബി ദി ചെയിന്‍ ബ്രേക്കര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ബോധവത്കരണം നടത്തുന്നത്. ചെല്ലാനം, ആലുവ പ്രദേശങ്ങള്‍ക്ക് പുറമെ മറ്റു പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് അന്നൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയുക, ആവശ്യമില്ല സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹിക അകലം പാലിക്കുക, ബ്രേക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ പിന്തുടരുക, രോഗ ലക്ഷണമുള്ളവര്‍ പുറത്തിറങ്ങാ തിരിക്കുക, ആരോഗ്യ വകുപ്പിന്റെ ടെലിമെഡിസിന്‍ സംവിധാനത്തില്‍ വിവരമറിയിക്കുക, സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് ആരോഗ്യ വകുപ്പ് പ്രധാനമായി പൊതുജനങ്ങളോട് പങ്കു വെക്കുന്നത്. ജൂലൈ 8ന് ആരംഭിച്ച ബോധവത്കരണ പരിപാടി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും.
Home LOCALErnakulam എറണാകുളം കണ്ടെയ്മെന്റ് സോണുകളില്‍ ബ്രേക്ക് ദി ചെയിന്‍ ബോധ വത്കരണവുമായി ആരോഗ്യ വകുപ്പ്

