കാക്കനാട്: സംഗീത നിശയുടെ മറവില്‍ ഇരുമ്പത്ത് നിലം നികത്തുവാന്‍ സ്വകാര്യ വ്യക്തിയെ സഹായിച്ച വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എന്‍. അരുണ്‍ ആവശ്യപ്പെട്ടു .കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അരുണ്‍ പറഞ്ഞു.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.ആര്.റെനീഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. സന്തോഷ് ബാബു, പി.എ നവാസ്, വി.എസ്.സുനില്‍കുമാര്‍, ആല്വിന് സേവ്യര്‍, കെ.റ്റി.രാജേന്ദ്രന്, പി.എം.ഷെനിന്, ഗോകുല്‍ ദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


