മൂവാറ്റുപുഴ:മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം വിതച്ച് വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റത്തി.
ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽ കുരകൾ പറന്നു പോയി. ഇലക്ടിക് പോസ്റ്റുകൾ മറിഞ്ഞു വീണു. വ്യാപകമായി മരങ്ങൾ മറിഞ്ഞു വീണു. മരങ്ങൾ വീണ് അഞ്ചോളം വാഹനങ്ങൾ തകർന്നു. ആരക്കുഴയിൽ നാല് വീടുകൾ മരം വീണ് തകർന്നു.
ഞായറാഴ്ച വൈകിട്ട് വീശിയടിച കാറ്റാണ് നാശം വിതച്ചത്.
നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻറ്സെന്റർ മാളിന്റെ അഞ്ചാം നിലയുടെ മുകളിൽ നിന്നും സീലിംഗ് തകർന്നുവീണ് രണ്ടു കാറുകൾക്ക് കേടുപറ്റി. ഇവിടെ തൽ സമയം ആളുകൾ ഇല്ലാതിരുന്നത് മൂലം വൻ ദുരന്ത മൊഴിവായി. ഐസക് മരിയ തീയറ്ററിന സമീപം നിന്ന കൂറ്റൻ തണൽ മരം മറിഞ്ഞ് വീണ് മൂന്നു കാറുകൾ തകർന്നു.തീയറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർന്നത്. 13O ,മോളേക്കുടി പെരുമറ്റം, വൺവെ ജംഗ്ഷൻ, ഇ ഇ സി മാർക്കറ്റ്റോഡ് എന്നിവിടങ്ങളിൽ ഇലക്ടിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുന്നപിള്ളിമല, കച്ചേരിത്താഴം, നെഹൃ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.ഫയർഫോഴ്സ് ഓഫീസ് മന്ദിരത്തിനു കേടുപാടുകൾ സംഭവിച്ചു.
നിരവധി സ്ഥലത്ത് ഇലക്ട്രിക് പോോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധവും തകരാറിലായിരിക്കുകയാണ്.നഗരത്തിൽ മരങ്ങൾ മറിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം താറുമാറായി.