കൊച്ചി: ഗജ ചുഴലിക്കാറ്റിൽ ജില്ലയിൽ ആകെ തകർന്നത് 201 വീടുകൾ. ഇതിൽ രണ്ട് വീടുകൾ പൂർണ്ണമായും 199 വീടുകൾ ഭാഗീകമായും തകർന്നു. ഈയിനത്തിൽ 38 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. ഓരോ താലൂക്കിലും ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണവും അതിലെ നഷ്ടവും ചുവടെ ചേർക്കുന്നു.
കണയന്നൂർ – 46 (10 ലക്ഷം),കുന്നത്തുനാട് – 70 (15 ലക്ഷം), കൊച്ചി-5 (4 ലക്ഷം), കോതമംഗലം – 15 (2 ലക്ഷം), മൂവാറ്റുപുഴ – 63 (6 ലക്ഷം), കുന്നത്തുനാട് താലൂക്കിലെ ഐരാപുരം, കിഴക്കമ്പലം വില്ലേജുകളിൽ ഓരോ വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.


