കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ എറണാകുളം ജില്ലയിലെ മത്സ്യ തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ധന സഹായ തുക വിതരണം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗമായിട്ടുളള മത്സ്യ തൊഴിലാളി കള്‍ക്ക് ഗുണഭോക്തൃ വിഹിതത്തിനോടൊപ്പം 1500 രൂപ സംസ്ഥാന വിഹിതവും മത്സ്യ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വിതരണം ചെയ്തുവരുന്നു. സാധാരണയായി ഗുണഭോക്തൃ വിഹിതത്തിനു തുല്യമായ തുകയാണ് മത്സ്യ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു വന്നിരുന്നത്. എന്നാല്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മത്സ്യ തൊഴിലാളികള്‍ അടച്ച വിഹിതം കണക്കാക്കാതെ എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും 1500 രൂപയാണ് വിതരണം ചെയ്തത്.