സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രീ-പ്രസ്സ് ഓപറേഷന്, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് – പ്രസ്സ് ഓപറേഷന് ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായിരിക്കണം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത ഫീസ് ഇളവു ലഭിക്കും.
അപേക്ഷാ ഫോം, പ്രോസ് പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപക്ക് നേരിട്ടും 125 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രയിനിംഗ് , ഗവ.എല്‍.പി.സ്കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ 683 108 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ 0484 2605322, 26053 23 എന്ന നമ്പറില്‍ ലഭിക്കും.


