മൂവാറ്റുപുഴ : വയോജനങ്ങൾക്കായി നൈപുണ്യ നഗരം പദ്ധതി പ്രോത്സാഹിപ്പി
ക്കുന്നതോടൊപ്പം ജില്ലയിൽ കൂടുതൽ സായം പ്രഭാഹോമുകൾ തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി പാലിയേറ്റീവ് പദ്ധതിയുടെയും ആവോലി ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി എസ്. കർത്ത മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെൽ മി ജോൺസ് അധ്യക്ഷത വഹിച്ചു. പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യുണിറ്റ് കൺവീനർ ഡോ. സ്മിത ആർ. മേനോൻ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് . ഷഫാൻ, പഞ്ചായത്ത് അംഗങ്ങളായ ശശി.കെ.കെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ജോർജ് സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. എമിൽ പി.എ നന്ദിയും പറഞ്ഞു. തുടര്ന്ന് ചടങ്ങിൽ വയോജനങ്ങളെ ആദരിച്ചു. സഹായ ഉപകരണങ്ങളുടെയും മരുന്നുകളുടേയും വിതരണവും നടന്നു.