മൂവാറ്റുപുഴ : നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിനും അനുബന്ധ നിര്‍മ്മിതികള്‍ക്കും കാലപ്പഴക്കം ജീര്മതയിലേയ്ക്ക് കൊണ്ടെക്കിച്ചിരിക്കുന്നു. ഏകദേശം മൂന്നര കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സമഗ്രമായ പുനര്‍ നിര്‍മാണത്തിനാണ് ഭരണ സമിതി തീരുമാനം എടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷ കാലാവധി കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
ദേവപ്രശ്നം നടത്തി പരഹാരം കണ്ട ഒഴിവാണ് ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്നത്, ദേവപ്രശ്നത്തില്‍ ക്ഷേത്രം തന്ത്രി, മേല്‍ശാന്തി, സ്ഥാനപതി, ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .പുനര്‍ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണത്തിന്റെ ഉദ്ഘാടനം 2023 ഒക്ടോബര്‍ 18, ബുധനാഴ്ച വൈകിട്ട് 5:30ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന് പിള്ള നിര്‍വ്വഹിക്കും. വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി. ബി. കിഷോര്‍ അദ്ധ്യക്ഷത വഹിക്കും . പുനര്‍നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി. കൃഷ്ണസ്വാമി സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എന്‍. രമേശ് കൃതജ്ഞതയും പറയും.
ഇടുക്കി എം. പി. ഡീന്‍ കുര്യാക്കോസ്, മൂവാറ്റുപുഴ എം. എല്‍. എ. മാത്യു കുഴല്നാടന്, മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി. പി. എല്‍ദോസ്, കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിയ്ക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ്കുമാര്‍, അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, എന്‍. എസ്. എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്. ശ്യാംദാസ്, എസ്. എന്‍. ഡി. പി. മൂവാറ്റുപുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് വി. കെ. നാരായണന്, പുനര്‍ നിര്‍മാണ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ. എ. ഗോപകുമാര്‍, വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ട്രഷറാര്‍ പി. രഞ്ജിത് എന്നിവര്‍ സംസാരിക്കും.


