കൂത്താട്ടുകുളം : പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നേതൃത്വം നല്കുന്ന ഐക്യ ജനാധിപത്യമുന്നണിയുടെ പാനലിന്റെ വരവോടെ ഇവിടെ മത്സരം ശക്തമായി. എന്‍.കെ. ജോസിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയാണ് {ഇടതപപക്ഷം} ഭരണം നടത്തിയിരുന്നത്. ബാങ്ക് അംഗങ്ങളെ പരമാവധി നേരില്‍ കണ്ടുള്ള വോട്ടുതേടലാണ് ഇരുപക്ഷവും നടത്തുന്നത്.
ഐക്യ ജനാധിപത്യ മുന്നണി കണ്വെന്ഷന് മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. ജോണി അരീക്കട്ടേല്, കെ.പി. ബാബു, സുഭാഷ് കടക്കോട്, പി.സി. ജോസ്, സാബു ജോണ്‍, കെ.എ. തോമസ്, സിബി ജോര്‍ജ്, ടി.എന്‍. സുനില്‍, പി.വി. മാര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികള്‍
ജിബോയ് മാര്‍ക്കോസ്, ജയ്മോന് അബ്രഹാം, പി.ആര്. ബിനു, എന്‍.പി. വിജയന്, എം.ജെ. വര്‍ഗീസ്, ഷാജി ജോണ്‍, സണ്ണി പത്രോസ്, ജെസ്സി ജോയ്, മിനി ഉണ്ണികൃഷ്ണന് നായര്‍, മോളി തോമസ്, മജീഷ് കുട്ടപ്പന്, ജയ്സണ്‍ ജോര്‍ജ് എന്നിവരാണ് ഐക്യ ജനാധിപത്യമുന്നണിയുടെ പാനലില്‍ മത്സരിക്കുന്നത്.


