സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബ ശ്രീയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയില്‍ 20 രൂപയ്ക്ക് ഊണ് ലഭ്യമാകുന്ന ജനകീയ ഹോട്ടലിന് തുടക്കമായി. നഗരസഭ ഓഫീസിന് ചേര്‍ന്ന് ആരംഭിച്ച ഹോട്ടല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് ഉദ്ഘാടനം ചെയ്തു. ആദ്യടോക്കന്റെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍ സലാം, പി.പി.നിഷ, സി.എം.ഷുക്കൂര്‍, അഡ്വ.പി.പ്രേംചന്ദ്, നഗരസഭ സെക്രട്ടറി എന്‍.പി.കൃഷ്ണരാജ് എന്നിവര്‍ സംമ്പന്ധിച്ചു. നഗരസഭയിലെ രശ്മി കുടുംബശ്രീയാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. 20- രൂപക്കാണ് ഊണ് നല്‍കുന്നത്. കുടുംബശ്രീ മിഷന്, സപ്ലൈകോ എന്നിവരുടെ സഹകരണത്തോടെയാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.