പെരുമ്പാവൂരില്‍ അകനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിക്കുന്ന ശുചിമുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍. എയുടെ ഈ വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.97 ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചിമുറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാന്‍സി ജോര്‍ജ്, വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജോബി മാത്യു, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എല്‍സി പൗലോസ്, പഞ്ചായത്ത് അംഗം പി.കെ രാജു, പി.പി അവറാച്ചന്, ജോഷി തോമസ്, പി.കെ സാബു, എല്‍ദോ പാത്തിക്കല്‍, പോള്‍ കെ.പോള്‍, ബാബു പാത്തിക്കല്‍, എല്‍ദോ സി.പോള്‍, പ്രിന്‍സിപ്പാള്‍ സിന്ധു യു, ഹെഡ്മിസ്ട്രസ് ബോബി എം.ആര്, സുനില്‍ പി. കര്‍ത്ത എന്നിവര്‍ സംബന്ധിച്ചു.

