മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇന്നലെ രണ്ട് മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അഞ്ചല്പെട്ടി ഭാഗത്ത് നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനി ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ.ഹസ്സൈനാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു ജോസഫ്, പഞ്ചായത്ത് മെമ്പര്‍ സിന്ധു ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ 12-അംഗ ആരോഗ്യ പ്രവര്‍ത്തകരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാളെ ആയവന, ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ആശവര്‍ക്കര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഡെങ്കിപ്പനി സ്ഥിതീകരിച്ച ഉടനെ തന്നെ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോമിംഗ് നടത്തിയിരുന്നു. പഞ്ചായത്തില്‍ ആറ് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. ഇതില്‍ രണ്ട് പേരുടെ രോഗം സുഖമായി. നിലവില്‍ നാല് പേരാണ് ചികിത്സയിലുള്ളത്. ഫോമിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ രോഗം പടര്‍ന്ന് പിടിക്കുന്നത് തടയാനായി. പ്രദേശത്തെ കോഴിയില്ലാത്ത ഫാമുകളില്‍ കോഴിക്ക് വെള്ളം കൊടുക്കുന്ന പാത്രത്തില്‍ കെട്ടികിടക്കുന്ന വെള്ളം, വീടുകളിലെ ഫ്രിഡ്ജുകളില്‍ വെയ്സ്റ്റ് വെള്ളം, വീടുകള്‍ക്ക് സമീപമുള്ള പഴയ പാത്രങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ പടതകള് അടക്കമുള്ളവയില്‍ കെട്ടികിടക്കുന്ന മഴവെള്ളമടക്കമുള്ളവ ശുചീകരിച്ച് കൊതുക് വളര്‍ച്ച തടയുകയാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ പ്രവര്‍ത്തനം. പ്രദേശത്തെ ടാപ്പിംഗ് നടക്കാത്ത റബര്‍തോട്ടം ഉടമകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നോട്ടീസ് നല്കി. പഞ്ചായത്തിലെ കക്കാട്ടൂര്‍, അഞ്ചല്പെട്ടി, കാലാമ്പൂര്, കാവക്കാട്, ആയവന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്.