കാക്കനാട് :ബ്രഹ്മപുരം തീ കത്തലിന്റെ പശ്ചാത്തലത്തില്‍ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ച് ജില്ലാ ആസൂത്രണ സമിതി. കൂടുതല്‍ മുന്‍ കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണങ്ങള്‍ വുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം വിളിച്ചിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിയ്ക്ക് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് അറിയിച്ചു. മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമൊരുക്കി ഉറവിട മാലിന്യ സംസ്കരണ പദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ജില്ലയെ മലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം .
കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ , ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഐഎേഎസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ശുചിത്വ മിഷന്, ഹരിത കേരള മിഷന്, എക്സ്പേര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, അങ്കമാലി, തൃക്കാക്കര നഗരസഭകളുടെ അധ്യക്ഷന്മാരും സെക്രട്ടറിമാരും ചേരാനല്ലൂര്‍, വടവുകോട് പുത്തന്കുരിശ്ശ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും സംമ്പന്ധിക്കുന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും.