എറണാകുളം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് ട്രെയിനി ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയ9സ്, ഡി.ഫാം/ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷ9 ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ 16നും 36നും ഇടയില്‍ പ്രായമുള്ളവരായിരിക്ക
ണം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഫെബ്രുവരി 23ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സ്റ്റോര്‍ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രജിസ്ട്രേഷന് അന്നേദിവസം രാവിലെ 10.30 മുതല്‍ 11.00 വരെ മാത്രമായിരിക്കും.


