കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപെടുത്തി. ഇല്ലിത്തോട് റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണത്. മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയാണ് കിണറ്റില്‍ നിന്ന് ആനയെ കരകയറ്റിയത്. കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്ക് പോയെന്ന് വനപാലകര്‍ പറഞ്ഞു.

