കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കൊച്ചിയില്‍ ബാനര്‍. എറണാകുളം ലോ കോളജിന് മുന്നിലാണ് കെഎസ്യുവിന്റെ പേരിലുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്.”എ ബിഗ് നോ ടൂ മോദി’, “സേവ് മണിപ്പൂര്‍’ എന്നീ വരികളാണ് ബാനറില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ റോഷ് ഷോ കടന്നുപോകുന്ന വഴിയിലാണ് ബാനര്‍ കെട്ടിയിരുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരം നഗരസഭാ ജീവനക്കാര്‍ ബാനര്‍ അഴിച്ചുമാറ്റി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. വൈകുന്നേരം 6.30 ന് എറണാകുളത്ത് ബിജെപിയുടെ റോഡ് ഷോയില്‍ മോദി പങ്കെടുക്കും.ബുധനാഴ്ച രാവിലെ 7.40ന് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം 9.30നാണ് ഗുരുവായൂരില്‍ നിന്നും പ്രധാനമന്ത്രി മടങ്ങുക.