മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വീണ്ടും ക്വട്ടേഷന്‍ സംഘമെത്തിയെന്ന്. തടിവ്യാപര സംഘടനനേതാവ് അസീസ് പാണ്ട്യാര്പ്പിള്ളിയുടെ വീടിനു സമീപമാണ് ഇക്കുറി ക്വട്ടേഷന്‍ സംഘമെത്തിയതന്ന് കാട്ടി പൊലിസിന് പരാതി.

ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും സോമില്‍ ഓണേഴ്സ് ആന്റ് പ്ലൈവുഡ് മാനുഫാക്ചറിങ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അസീസ് പാണ്ട്യാരപ്പിള്ളിയാണ് പരാതിനല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ അസീസിന്റെ വീടിന്റെ ഗേറ്റിലും പരിസരത്തുമായി 14 അംഗ സംഘം നിലയുറപ്പിച്ചിരുന്നുവെന്നും വിവരമറിഞ്ഞ് അസോസിയേഷനിലെ സഹപ്രവര്‍ത്തകര്‍ വീട്ടിലേക്കെത്തിയതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് അസീസ് പറയുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചു.


