മൂവാറ്റുപുഴന്മ പ്ലൈവുഡ് കമ്പനികളിലേക്കുള്ള തടികളുടെ വ്യാപാരത്തിന്
ഏറ്റവും അനുയോജ്യമായ മാര്‍ക്കറ്റ് പെരുമ്പാവൂരാണെന്നും ഈ മാര്‍ക്കറ്റ് ഇവിടെ
തന്നെ നിലനിര്‍ത്തണമെന്നും കേരള സ്റ്റേറ്റ് ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്
ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലൈവുഡ് കമ്പനി ഉടമകള്‍ തമ്മിലുള്ള
തര്‍ക്കങ്ങള്‍ മൂലം മാര്‍ക്കറ്റ് കുറച്ചു നാള് അടച്ചിട്ടുവെങ്കിലും ഇപ്പോള്‍
പൊലീസിന്റെ മേല്‍നോട്ടത്തില്‍ തടി വ്യാപാരം തടസമില്ലാതെ നടക്കുന്നുണ്ട്.
വ്യാപാരം പേഴയ്ക്കാപ്പിള്ളിയിലേക്കും മൂവാറ്റുപുഴയിലേക്കും മാറ്റുന്നത്
അസൗകര്യമാണെന്നും പെരുമ്പാവൂര്‍ തന്നെ തുടരുന്നതാണ് വ്യാപാരികള്‍ക്ക്
സഹായകമെന്നും അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
തടിവ്യാപാരവുമായി
ബന്ധപ്പെട്ട് പ്ലൈവുഡ് കമ്പനി ഉടമകളും വ്യവസായികളും തമ്മില്‍ നടക്കുന്ന
തര്‍ക്കങ്ങളിലും സംഘട്ടനങ്ങളിലും തടി വ്യാപാരികള്‍ക്കോ അസോസിയേഷനോ ഒരു
പങ്കുമില്ലെന്നും ജില്ലാ പ്രസിഡന്റ് കെ.ജി.സത്യനും, സെക്രട്ടറി ഷിഹാബ്
കടവൂരും പറഞ്ഞു.


