മൂവാറ്റുപുഴ: മുളവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021-22 പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡിന് അര്‍ഹനായ പായിപ്ര ഗവ യു പി സ്കൂളിലെ അധ്യാപകന് കെ.എം. നൗഫലിന് എ ഐ ടി യു സി സംസ്ഥാന കമ്മറ്റിയുടെ ആദരവ്. നൗഫലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി എ ഐ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം കൈമാറി, എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് പൊന്നാടയണിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം മുന്‍ എംഎല്‍എ ബാബു പോള്‍, എ ഐ ടി യു സി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ എ നവാസ്, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ്, സി പി ഐ ലോക്കല്‍ സെക്രട്ടറി പി വി ജോയി, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി എന്നിവര്‍ സംബന്ധിച്ചു.
Home LOCALErnakulam സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.എം.നൗഫലിന് എ ഐ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ ആദരം

