മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പനങ്കര ലവ് ഹോമിലെ അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അന്തേവാസികള്‍ പ്രായമേറിയവരായതിനാല് സങ്കീര്‍ണമാണ് ഇവിടുത്തെ സ്ഥിതി. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും പള്‍സ് ഓക്സി മീറ്ററും എത്തിച്ച് സഹായവുമായി മാത്യു കുഴല്നാടന് എംഎല്‍എ. ആശങ്കാജനകമായ സാഹചര്യം മനസിലാക്കിയ എംഎല്‍എ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ചികിത്സാ സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്കി.
പനങ്കര ലവ് ഹോമില്‍ 140 അന്തേവാസികളും 10 സിസ്റ്റര്‍മാരുമടക്കം 150 പേരാണുള്ളത്. അന്തേവാസികള്‍ പ്രായമേറിയവരുമാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നിലവില്‍ കോവിഡ് പോസിറ്റീവ് ആണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എ അടിയന്തിര ഇടപെടല്‍ നടത്തി 5 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും 10 പള്‍സ് ഓക്സി മീറ്റും നല്‍കിയത്. കൂടാതെ സത്വര നടപടി സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.

പ്രായമായവരില്‍ രോഗം മൂര്‍ച്ചിച്ച് ശ്വാസംമുട്ട് ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് മുന്‍കൂട്ടി ഓക്സിജന്‍ സിലിണ്ടറും മറ്റ്സൗകര്യങ്ങളും ഒരുക്കിയതെന്നും എംഎല്‍എ പറഞ്ഞു. ഇവിടേക്കഉള്ള ഭക്ഷ്യവസ്തുക്കളും എംഎല്‍എ കഴിഞ്ഞ ദിവസം എത്തിച്ചു നല്‍കിയിരുന്നു.
പൈങ്ങോട്ടൂര്‍ പിഎച്ച്സിയില്‍ ആവശ്യമായ ഓക്സിജന്‍ ബെഡുകള്‍ അടിയന്തിരമായി ഒരുക്കും. രണ്ടുദിവസങ്ങള്‍ക്കകം 12 ബെഡുകള്‍ സ്ഥാപിക്കും. 12 ലക്ഷം രൂപ ചിലവില്‍ ഇതിനായഉള്ള ഓക്സിജന്‍ ലൈന്‍ ഒരുക്കിയത് എംഎല്‍എയാണ്. സിലിണ്ടറുകള്‍ ബ്ലോക്ക് പഞ്ചായത്തും നല്‍കും. പഞ്ചായത്ത് നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഇതൊഴിവാക്കാനുള്ള ശ്രമവും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ കൈമാറിയ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജയ്സണ്‍, വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൈസ് എല്‍ദോ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.


