മൂവാറ്റുപുഴ:ദിവസ വേതനക്കാരായ 10 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. കണ്ടിജന്റ് തൊഴിലാളികളോടുള്ള നഗരസഭ ഭരണക്കാരുടെ അവഗണന അവസാനിപ്പിക്കുക. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, അമിത ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി. സിപിഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കെ എം രതീഷ് അധ്യക്ഷനായി സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമന്, നഗരസഭ കൗണ്‍സിലര്‍മാരായ കെ ജി അനില്‍കുമാര്‍, ആര് രാകേഷ്, എ വി റോയി എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും 1.30 മുതല്‍ നാല് വരെ നടത്തുന്ന സത്യഗ്രഹം 18 ന് സമാപിക്കും.