കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ അഡ്വ. എൽസി ജോർജിന് വിജയം. വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ.എസ്.കെ ഉമേഷിൻ്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെ പോള്‍ ചെയ്ത 25 വോട്ടുകളില്‍ 16 വോട്ടുകള്‍ എൽസി ജോർജ് കരസ്ഥമാക്കി. എതിര്‍സ്ഥാനാര്‍ത്ഥിയായ ശാരദ മോഹനു ഒൻപതു വോട്ടുകള്‍ ലഭിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വല്ലാർപാടം വാര്‍ഡിലെ ജനപ്രതിനിധിയാണ് എൽസി ജോർജ്.