മൂവാറ്റുപുഴ: അർബൻ സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രധാന ശാഖ പ്രവര്‍ത്തനം ആരംഭിച്ചു.ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെയിൻ ബ്രാഞ്ച് കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തുു. ബാങ്ക് ചെയർമാൻ സി കെ സോമൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി വി ജോയി സ്വാഗതം പറഞ്ഞു. കച്ചേരിത്താഴത്തെ ഹെഡ് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ബ്രാഞ്ച് പ്രവർത്തിയ്ക്കുന്നത്.
അഡ്വ. ജോയ്സ് ജോർജ്ജ് സ്ട്രോംഗ് റൂം ഉദ്ഘാടനം നടത്തി. വ്യാപാരികളായ സഹകാരികൾക്ക് ബാങ്ക് ഇടപാടുകൾ നടത്തുന്നതിനുള്ള ക്യു ആർ കോഡ് പ്രകാശിപ്പിച്ചു. കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻ്റ് പി എം ഇസ്മയിൽ, ആദ്യ നിക്ഷേപം സ്വീകരിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ നിർവഹിയ്ച്ചു.
ഫാ.ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ലൈബ്രറി കൗൺസിൽ ജില്ല ജോയിൻ്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ,വാർഡ് കൗൺസിലർ രാജശ്രീ രാജു, മൂവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ജയ്മോൻ യു ചെറിയാൻ ,ബാങ്ക് ഭരണസമിതി അംഗങ്ങളായ പി ബി അജിത്കുമാർ , ബിനോയ് മാത്യു, പി എച്ച് നവാസ്, ടി ശിവദാസ്, പി എ ജോണി, കെ എ സഗേഷ്കുമാർ, കെ പി പ്രസന്ന, ഡോളി ബിനോയി. ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി എം സുനിൽ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങളായ കെ ടി മത്തായികുഞ്ഞ്, രാജു തോമസ്, പി എം ജോഷി, ജനൽ മാനേജർ എം എ ഷാന്റി എന്നിവർ സംസാരിച്ചു.