കൊച്ചി: സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടമകളുടെ സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്നു ചര്‍ച്ച നടത്തും.എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 11നാണു ചര്‍ച്ച. സ്വകാര്യ ബസുടമകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

