കൊച്ചി: ഈ മാസം 21മുതല്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സമരം പിന്‍വലിച്ചു. മന്ത്രി ആന്റണി രാജുവുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി. നവംബര്‍ മുതല്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. 140 കി.മീ വരെയുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു.

