മൂവാറ്റുപുഴ: ഭാരത്തില്‍ സ്വതന്ത്ര ജനാധിപത്യഭരണഘടന അംഗീകരിച്ച് നടപ്പിലാക്കിയിട്ട് എഴുപത് വര്‍ഷത്തോളം പൂര്‍ത്തീകരിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ദളിതരുടെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ നീതി ലഭിക്കാതിരിക്കുമ്പോള്‍ കോടതികള്‍ തന്നെ നീതി നിഷേധിക്കുതിന് മുിന്നിട്ടിറങ്ങി ഭരണഘടന അട്ടിമറിക്കുതിനെതിരെ രാഷ്ട്രപതി ഇടപെട്ട് ഭരണഘടന സംരക്ഷിണമെുന്നും ദളിതരുടെ അവകാശം ഉറപ്പുവരുത്തണമെന്നും ദളിത്ലീഗ് സംസ്ഥാന ട്രഷറര്‍ പി.സി. രാജന് ആവശ്യപ്പെട്ടു.
ദളിത് ലീഗ് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്. അംബേദ്കറുടെ 127-ാമത് ജന്മദിനാഘോഷം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. ദളിത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ. ശശി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജന. സെക്രട്ടറി സി.കെ. വേലായുധന്, ട്രഷറര്‍ സുബ്രഹ്മണ്യന് കോട്ടപ്പടി, രാജു ഉളിയൂര്‍, ശിവന് കൈതക്കാട്, എം.യു. ബാബു, പി.കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.


