കൊച്ചി: സ്വകാര്യ ബസില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടികളെ സ്റ്റോപ്പില്‍ ഇറക്കാതെ ഓടിച്ചു പോയ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
മട്ടാഞ്ചേരി- ആലുവ റൂട്ടിലോടുന്ന സജിമോൻ ബസിലെ ഡ്രൈവര്‍ നിയാസ്, കണ്ടക്ടര്‍ നസില്‍ ഇറാധ് എന്നിവര്‍ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ അമ്മ ചക്കരപറമ്ബ് സ്വദേശി ഷിബി ഗോപകുമാറിന്റെ പരാതിയിലാണ് കേസ്.
ഷിപ്യാഡ് സ്റ്റോപ്പില്‍ നിന്നു പാലാരിവട്ടത്തേക്ക് ബസില്‍ കയറിയ ഷിബിക്കും 9, 6 വയസുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ദുരനുഭവം. പാലാരിവട്ടം സ്റ്റോപ്പില്‍ ഇറങ്ങിയ ഷിബിക്കൊപ്പം കുട്ടികളെ ഇറക്കാതെ തിരക്കിട്ടു ബസ് ഓടിച്ചു പോകുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചിട്ടും ബസ് നിര്‍ത്തിയില്ല.ഒടുവില്‍ അടുത്ത സ്റ്റോപ്പിലാണ് ബസ് നിര്‍ത്തി കുട്ടികളെ ഇറക്കി വിട്ടത്.


