മൂവാറ്റുപുഴ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യ കർഷകർക്കായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 8 പഞ്ചായത്തുകളിലേക്കും മൂവാറ്റുപുഴ നഗരസഭയിലേക്കുo 43000 മത്സ്യ കുഞ്ഞുങ്ങളെയാണ് ആയി വിതരണം നടത്തിയത്.
ധൃതഗതിയിൽ വളർച്ച നേടുന്ന കാർപ്പി നത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്.5 സെന്റിന് മുകളിലേക്കുള്ള ജലാശയം ഉള്ള അതാത് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചവരെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
പായിപ്ര ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ മത്സ്യവിത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ പി എം അസീസ് പങ്കെടുത്തു.
ആരക്കുഴ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സാബു പൊതൂർ മത്സ്യവിത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ ജിജു ഓണാട്ട് പങ്കെടുത്തു .കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സുജിത് ബേബി മത്സ്യ വിത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ആവോലി ഗ്രാമപഞ്ചായത്തിൽ നടന്ന മത്സ്യ വിത്ത് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോർജ് നിർവഹിച്ചു അസിസ്റ്റന്റ് സെക്രട്ടറി മനോജ് വി ആർ പങ്കെടുത്തു. വാളകം മാറാടി,ആയവന, മഞ്ഞള്ളൂർ,തുടങ്ങിയ പഞ്ചായത്തുകളിലും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും മത്സ്യവിത്ത് വിതരണം ചെയ്തു.
ആലുവ മത്സ്യ ഭവൻ ഫിഷറീസ് കോർഡിനേറ്റർ ശിബി ടി ബേബി, അക്വാ കൾച്ചർ പ്രൊമോട്ടർമാരായ ഷിബി ഐസക് ,ബിന്ദു പോൾ, ആനി സോണിയ തുടങ്ങിയവർ നേതൃത്വം നൽകി


