കൊച്ചി : കേരളത്തിലെ ആദിവാസി വിദ്യാർത്ഥികൾക്ക് നല്കുന്നതിന് വേണ്ടി പുസ്തങ്ങളും പഠനോപകരണങ്ങളും നൽകുന്ന ക്യാമ്പയിന് കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഗോത്രമഹാ സഭാ കോ.ഓഡിനേറ്റർ എം. ഗീതാനന്ദന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയിൽ നടന്ന ചടങ്ങിൽ വച്ച് തുടക്കം കുറിച്ചു.
കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളി കുന്നുംപുറം അരുൺ – വിനു ദമ്പതികളുടെ മക്കളായ തൃഷ് വിജയ്, കാശ്യപ് വിജയ് എന്നിവരുടെ പിറന്നാൾ ആഘോഷത്തിനായി നീക്കിവച്ച തുകയാണ് ആദിവാസി വിദ്യാർത്ഥി കൂട്ടായ്മയായ ആദിക്ക് വേണ്ടി നല്കിയത്. ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിൽ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഭാരവാഹികളായ വി.ഡി. മജീന്ദ്രൻ, എം.എൻ. ഗിരി, ബിജു പത്മനാഭൻ എന്നിവർ പങ്കെടുത്തു.


