കൊച്ചി : എറണാകുളം മേഖല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴില്‍മേള ആസ്പയര് 2024 ന്റെ ലോഗോ പ്രകാശനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ജനുവരി 27 – ന് എസ്.ആര്.വി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ പി നവീന , സംഘാടക സമതി അംഗങ്ങളായ അജിമോന് പൗലോസ്, പി. സമീര്‍ സിദ്ധിഖി ,ബിജു കൊമ്പനാലില്‍,പി.പ്രസാദ് , ഡോ. ഷോബിദാസ്, എന്നിവര്‍ പങ്കെടുത്തു. വി.എച്ച്.എസ്.ഇ കോഴ്സ് പൂര്‍ത്തിയായവര്‍ക്കും തുടര്‍ന്ന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കും അവസരം ലഭിക്കുന്ന വിധത്തില്‍ വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.empekm.in എന്ന ലിങ്ക്/ ക്യു ആര് കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.


