മൂവാറ്റുപുഴ:ജോയിന്റ് കൗണ്‍സിലിന്റേയും, നന്മ സാംസ്ക്കാരിക വേദിയുടെയും ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ സ്നേഹജ്വാല തെളിയിച്ച് നവോത്ഥാന സ്മൃതി സംഗമം നടത്തി.ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 12-ന് നടന്ന സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എ.അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം.ബഷീര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നന്മ സംസ്ക്കാരിക വേദി ജില്ലാ പ്രസിഡന്റ് കെ.കെ.ശ്രീജേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഒ.ജി സജി മോന് നന്ദിയും രേഖപ്പെടുത്തി.

