കൊച്ചി : കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പീഡിയാട്രീഷ്യന്‍ വിഭാഗത്തില്‍ പുതുതായി ഡോക്ടര്‍മാരെ നിയമിച്ചു. താലൂക്ക് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്,ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാരാണുണ്ടായിരുന്നത്.കണ്‍സള്‍ട്ടന്റ് തസ്തികയിലുണ്ടായ ഡോക്ടര്‍ ട്രാന്‍സ്ഫറാകുകയും,ജൂനിയര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ തുടര്‍ച്ചയായി അവധി എടുക്കുന്നതിനാലും ഒ. പി യിലെത്തുന്ന ആദിവാസികളടക്കമുള്ള സാധാരണക്കാരായ ആളുകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ആന്റണി ജോണ്‍ എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഉത്തരവായത്.ഇതോടെ എല്ലാ ദിവസവും പീഡിയാട്രീഷ്യന്‍ വിഭാഗത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.

