മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് ആവശ്യമായിവരുന്നത്. ഇത് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ മാറ്റുന്നതിനുള്ള ഇടപടെലുകളാണ് നടത്തുന്നതെന്നും അതിന് കഴിയാതെ വന്നാല്‍ പഞ്ചായത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ച് ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കുമെന്നും മാത്യൂസ് വര്‍ക്കി പറഞ്ഞു.
മൂവാറ്റുപുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് കീഴില്‍ മുളവൂര്‍ പള്ളിപ്പടിയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോമറാണ് ഏതു നിമിഷവും നിലംപൊത്താവിന്ന അവസ്ഥയിലിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുന്നിന് മുകളില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ റോഡ് നിര്‍മ്മാണത്തിന്റേയും മറ്റും മണ്ണെടുത്ത് മാറ്റിയതോടെയാണ് ട്രാന്‍സ്ഫോമര്‍ അപകടാവസ്ഥയില്‍ എത്താന്‍ കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കുവാന്‍ കെ.എസ്. ഇ.ബി ശ്രമങ്ങള്‍ നടത്തിയെങ്കിലും സാങ്കേതികത്വത്തില്‍ തട്ടി മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുശേഷം ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്ന 11കെ.വി ലൈനിന്റെ പോസ്റ്റ് ഒടിയുകയും ഇത് താല്‍ക്കാലികമായി കമ്പിയിട്ട് കെട്ടിയിരിക്കുകയാണ്.
ട്രാന്‍സ്ഫോമറിന് സമീപം ഇരുനൂറോളം മദ്രസ കുട്ടികളും, നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന ടൂഷന് സെന്ററും സമീപത്താണ് സ്ഥിതിചെയ്യുന്നത്. മാത്യൂസ് വര്‍ക്കിയോടൊപ്പം പഞ്ചായത്ത് മെമ്പര്‍മാരായ എം.എസ്.അലി, പി.എം.അസീസ്, മുന്‍മെമ്പര്‍ കെ.എം.അബ്ദുല്‍കരീം, ബി.എ.ബഷീര്‍, വി.എ.ഷാഹുല്‍, വി.കെ.റിയാസ്, കെ.എം.നഫ്സല്‍ എന്നിവരും ഉണ്ടായിരുന്നു.