മുവാറ്റുപുഴ: മുവാറ്റുപുഴ വാളകം ഭാഗത്ത് ആട് ഫാമില്‍ നിന്നും ചാരായം വാറ്റുന്നതിനുള്ള 250 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവും എക്സ്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയായ ഫാം നടത്തുന്ന ചക്കാലയില്‍ വീട്ടില്‍ സൂരജിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
ലോക്കഡൗണില്‍ വ്യാജ മദ്യത്തിനെതിരെയുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇവിടെ എക്സ്സൈസ് സംഘം തിരച്ചില്‍ നടത്തിയത്. സൂരജ് നടത്തുന്ന ഫാമിന്റെ മറവില്‍ ചാരായം വാറ്റാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി ശേഖരിച്ച് വെച്ച 250 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവുമാണ് കണ്ടെടുത്തത്.
എക്സ്സൈസ് ഇന്‍സ്പെക്ടര്‍ പ്രസാദ് മാത്യു, പ്രിവന്റ്റീവ് ഓഫീസര്‍ ജോണി അഗസ്റ്റിന്, സിവില്‍ എക്സ്സൈസ് ഓഫീസര്‍ മാരായ, പിഎം. കബീര്‍, ഷെമീര്‍ വിഎ, ഷിജീവ് കെജി, ബാബു MT WCEO അനിത പിഎന്‍, ഡ്രൈവര്‍ അഫ്സല് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.


