കൊച്ചി: ബാര്‍ ജീവനക്കാരെ വെടിവച്ചവര്‍ പിടിയില്‍. സമീര്‍, വിജയ്, ദില്ഷന് എന്നിവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂരിലെ ഇടശ്ശേരി ബാറിലായിരുന്നു അതിക്രമം. മദ്യം വാങ്ങാന്‍ കാറിലെത്തിയ നാലംഗ സംഘമാണ് ബാര്‍ ജീവനക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത്.