പറവൂര്‍: മൂന്നു മാസം മുന്‍പ് വിവാഹിതയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി എട്ടു മണി വരെ ഭര്‍ത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിലുണ്ടായിരുന്നു.
ഭര്‍ത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന. പുലര്‍ച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തില്‍ നടക്കും.


