മുവാറ്റുപുഴ കനിവ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ ഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി ഫിസിയോ തെറാപ്പി സംഗമവും ക്ളാസും സംഘടിപ്പിച്ചു. കനിവ് ഡയറക്ടര്‍ സുനില്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കനിവ് ചെയര്മാന് എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്തു.
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് & റീഹാബിറ്റേഷന് സ്പെഷ്യലിസ്റ്റ് ഡോ: രാജേഷ്.ബി.നായര്‍ ‘ഫിസിയോ തെറാപ്പി എന്ത് ? എന്തിന് ?’ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. കനിവ് ജില്ലാ ഡയറക്ടര്‍ ഖദീജ മൊയ്ദീന് ഫിസിയോ തെറാപ്പി ദിന സന്ദേശം നല്കി. കനിവ് ഡയറക്ടര്‍ മാരായ കെ.കെ.ബോസ്, സീമ വാമനന് എന്നിവര്‍ സംസാരിച്ചു. കനിവ് സെക്രട്ടറി കെ.എന്‍.ജയപ്രകാശ് സ്വാഗതവും, ഫിസിയോ തെറാപ്പിസ്റ്റ് ഡോ. എമില്‍ ജോയ് നന്ദിയും പറഞ്ഞു.