കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവര്‍ത്തകര്‍ കരിങ്കൊടികള്‍ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം ഇന്ധനസെസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.