മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പ് ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ലക്ഷംവീട് കോളനിയിലെ പതാരിയുടെ ഭാര്യ അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. മരുമകള്‍ പങ്കജത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്.
തലയുടെ മുകളിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പങ്കജം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.


