എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര ക്ഷീരോല്പാദക സഹകരണ സംഘം ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്കി. സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 കര്‍ഷകര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ പി.പി. ബിന്ദു മോന് നിര്‍വ്വഹിച്ചു. 200 കര്‍ഷകര്‍ക്ക് കൂടി കാര്‍ഡ് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.എം. കരുണാകരന് മാസ്റ്റര്‍ അറിയിച്ചു. യോഗത്തില്‍ സംഘം പ്രസിഡന്റ് എ.കെ.ശശിധരന് അധ്യക്ഷത വഹിച്ചു. ബാങ്ക് ബോര്‍ഡംഗം എ.എന്‍. രാധാകൃഷ്ണന്, സെക്രട്ടറി രേണു വിശ്വം, പാറക്കടവ് ക്ഷീര വികസന ഓഫീസര്‍ പി.ആര്.സജീവ് കുമാര്‍ , സംഘം സെക്രട്ടറി ഷൈല സന്തോഷ് എന്നിവര്‍ സംസാരിച്ചു.

